കേരളം

സംസ്ഥാനത്ത് ഇന്ന് ചരക്കു ലോറി സമരം ; പണിമുടക്കുന്നത് പതിനായിരത്തോളം ലോറികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചരക്ക് ലോറികള്‍ ഇന്ന് സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുന്നു. അനീതികള്‍ക്കെതിരെയുള്ള പ്രതിഷേധ സമരമാണ് ഇന്ന് നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സ്റ്റേറ്റ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 

സംസ്ഥാനത്തെ  ലോറി ഉടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും അന്യായമായി അട്ടിമറിക്കൂലി, കെട്ടുകാശ്, ചായപ്പണം എന്നിവ പിരിച്ചെടുക്കുന്നുണ്ട്. ഇവ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ സമരം നടത്തുന്നത്. ഏഴോളം സംഘടനകള്‍ ഒന്നിച്ചാഹ്വാനം ചെയ്ത പണിമുടക്കില്‍ പതിനായിരത്തിലേറെ ചരക്ക് വാഹനങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ