കേരളം

വേനല്‍ കനക്കുന്നു; സ്‌കൂള്‍ യൂണിഫോമുകള്‍ നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായയി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാരുതെന്ന് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വര്‍ധനവിനെ തുടര്‍ന്ന് കുട്ടികള്‍ക്കുണ്ടാവുന്ന പ്രയാസം പരിഗണിച്ച് യൂണിഫോം നിര്‍ബന്ധമാക്കരുത് എന്നാണ് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ പി.സുരേഷ് നിര്‍ദേശിച്ചിരിക്കുന്നത്. 

സോക്‌സ്, ഷ്യൂ, ടൈ, ഇറുകിയ യൂണിഫോം, തലമുടി ഇറുക്കി കെട്ടുക എന്നിവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇതിനായി വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്. സിബിഎസ്ഇ സ്‌കൂളുകളില്‍ പകല്ഡ 9.30 മുതല്‍ 1.30 വരെ പരീക്ഷ നടക്കുമ്പോള്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും, ഇടയ്ക്ക് ആവശ്യം വരികയാണെങ്കില്‍ ഇന്‍വിജലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണം എന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു. 

ചിക്കന്‍പോക്‌സ്, അഞ്ചാംപനി എന്നിങ്ങനെയുള്ള പകര്‍ച്ചവ്യാധികള്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ പ്രത്യേകം സംവിധാനം സാധ്യമാക്കണം. ചൂട് വര്‍ധിക്കുന്ന് സാഹചര്യത്തില്‍ കര്‍ശന വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷകളില്‍ കുട്ടികള്‍ക്ക് മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ബാധ്യത സിബിഎസ്ഇക്കുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ