കേരളം

വേറൊരു സ്ഥാനാര്‍ഥി, അല്ലാതെന്താ? കുമ്മനത്തെക്കുറിച്ച് സി ദിവാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പോരാട്ടമായിരിക്കും ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലേതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍. ഒരു സ്ഥാനാര്‍ഥിയെയും കുറച്ചുകാണുന്നില്ലെന്നും എന്നാല്‍ മത്സരം വ്യക്തികള്‍ തമ്മില്‍ അല്ലെന്നും ദിവാകരന്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാവുന്നതിനോടു പ്രതികരിക്കുകയായിരുന്നു ദിവാകരന്‍.

തെരഞ്ഞെടുപ്പിന് നാമനിര്‍ദേശം നല്‍കിയാല്‍ ഒരാള്‍ സ്ഥാനാര്‍ഥിയാണ്. അങ്ങനെയൊരു സ്ഥാനാര്‍ഥിയായി മാത്രമേ കുമ്മനത്തെ കാണുന്നുള്ളൂ. വേറൊരു സ്ഥാനാര്‍ഥി, അല്ലാതെന്താ- ദിവാകരന്‍ ചോദിച്ചു.

പ്രസ്ഥാനങ്ങള്‍ എല്ലാം ശക്തം തന്നെയാണ്. ആരെയും കുറച്ചുകാണുന്നില്ല. കടുത്ത രാഷ്ട്രീയ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. പോരാട്ടം പരിപാടികള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മിലല്ല. ശക്തരായ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ കൂടുതല്‍ ശക്തനായാണ് താന്‍ വരുന്നതെന്നും ദിവാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു