കേരളം

എറണാകുളത്ത് കെ വി തോമസ്; കേരളത്തില്‍ നിന്നയച്ചത് തന്റെ പേര് മാത്രം; 'വിജയം ഉറപ്പ്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്  ചര്‍ച്ചകള്‍ പുരോഗമിക്കുവെ എറണാകുളത്ത് നിന്ന് സ്ഥാനാര്‍ത്ഥിയായി തന്റെ പേര് മാത്രമാണ് കേരളഘടകം അയച്ചതെന്ന് സിറ്റിംഗ് എംപി കെവി തോമസ്. എറണാകുളം ഡിസിസി പ്രസിഡന്റില്‍ നിന്നും കെപിസിസിയില്‍ നിന്നും അറിഞ്ഞതും അതുതന്നെയാണ്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എഐസിസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടുമെന്ന് കെവി തോമസ് പറഞ്ഞു. മുന്‍ രാജ്യസഭാ എംപിയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാന്‍ സിപിഎമ്മിന്റെ  തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പി രാജീവിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കമായി. എംകെ സാനു മാഷിന്റെയും ലീലാവതി ടീച്ചറുടെയും വീടുകള്‍ സന്ദര്‍ശിച്ചാണ് പി രാജീവിന്റെ പ്രചാരണം ആരംഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.

പി രാജീവിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതോടെ കെ വി തോമസിന് പകരം എംഎല്‍എ ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആറ് എംഎല്‍എമാര്‍ സ്ഥാനം പിടിച്ചതോടെ കോണ്‍ഗ്രസ് പട്ടികയിലും എംഎല്‍എമാര്‍ സ്ഥാനം പിടിച്ചേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്