കേരളം

കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നി; മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നേതാക്കന്‍മാരും ഇക്കാര്യം ആവശ്യപ്പെട്ടതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള മടക്കമെന്നും കുമ്മനം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തിന് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. മത്സരിക്കേണ്ട മണ്ഡലം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാലും അംഗീകരിക്കുമെന്ന് കുമ്മനം പറഞ്ഞു. തനിക്കെതിരെ എതിരാളികള്‍ നടത്തുന്ന വിമര്‍ശനം സ്വാഭാവികമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. 

കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ബിജെപി, അര്‍എസ്എസ് നടത്തിയ സര്‍വെകളിലും കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. കുമ്മനത്തെ തിരിച്ചുകൊണ്ടുവരണമെന്ന ആര്‍എസ്എസ് ആവശ്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ