കേരളം

ജോഷി ചിത്രത്തില്‍നിന്നു പിന്‍മാറി; രണ്ടാം അങ്കത്തിന് ഒരുങ്ങി ഇന്നസെന്റ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തില്‍ നടനും സിറ്റിങ് എംപിയുമായ ഇന്നസെന്റ് പുതിയ സിനിമയില്‍നിന്നു പിന്‍മാറി. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍നിന്നു തല്‍ക്കാലം മാറി നില്‍ക്കുകയാണെന്ന് ഇന്നസെന്റ് അറിയിച്ചു. 

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് താന്‍ നേരത്തെയും വ്യക്തമാക്കിയതാണെന്ന് ഇന്നസെന്റ് പറഞ്ഞു. പുതിയ ആളുകള്‍ക്കു അവസരം കിട്ടാനായി മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് ശ്രമിച്ചത്. ഇതാണ് നേരത്തെയും പറഞ്ഞിട്ടുള്ളത്. പാര്‍ട്ടി തീരുമാനമെടുത്താന്‍ ധിക്കരിക്കാനാവില്ല- ഇന്നസെന്റ് വ്യക്തമാക്കി. 

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനാര്‍ഥിയാവാതെ മാറിനില്‍ക്കാനാവില്ല. അതു ജയിപ്പിച്ച പാര്‍ട്ടിയെ ധിക്കരിക്കലാവും. തീരുമാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. അതിനു മുമ്പ് എതിര്‍പ്പും വിമര്‍ശനവുമൊക്കെയുണ്ടായത് കാര്യമാക്കുന്നില്ല. കുറ്റങ്ങളും കുറവുകളും പാര്‍ട്ടിക്കകത്തു തന്നെ ചൂണ്ടിക്കാട്ടണമല്ലോ? അല്ലെങ്കില്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നല്‍ നമുക്കുണ്ടാവും- ഇന്നസെന്റ് പറഞ്ഞു.

സിനിമയാണ് തന്റെ തൊഴില്‍. അതില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കാനാവില്ല. ജോഷി ചിത്രത്തില്‍നിന്നു പിന്‍വാങ്ങിയത് താത്കാലികമാണെന്ന് ഇന്നസെന്റ് വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു