കേരളം

കല്ല്യാണപ്പെണ്ണിനൊപ്പം സെല്‍ഫി; തിരഞ്ഞെടുപ്പിനിടയില്‍ ഇത് പുതിയ അനുഭവമെന്ന് തരൂര്‍  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനിറങ്ങുന്ന ഗ്ലാമര്‍ സ്ഥാനാര്‍ത്ഥികളിലൊരാളാണ് തിരുവനന്തപുരത്തെ സിറ്റിങ് എംപിയായ ശശി തരൂര്‍. തട്ടുകടയിലെ രുചിയേറിയ ചായചിത്രം പങ്കുവച്ചശേഷം ഇപ്പോഴിതാ ഒരു കല്ല്യാണസെല്‍ഫിയുമായാണ് തരൂര്‍ എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ മണ്ഡലം പര്യടനത്തിനിടയിലാണ് വരനും വധുവുനുമൊപ്പം സെല്‍ഫിയെടുക്കാന്‍ തരൂര്‍ സമയം കണ്ടെത്തിയത്. 

'ഒരു എംപി എന്ന നിലയില്‍ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുക എന്നത് ഒരു ദിവസത്തെ ജോലിയുടെ ഭാഗമാണ്. എന്നാല്‍ കല്ല്യാണപ്പെണ്ണ് ഒപ്പം നിന്ന് സെല്‍ഫി എടുക്കുന്നത് ഒരു പുതിയ അനുഭവമാണ്' എന്ന് കുറിച്ചാണ് തരൂര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് കൗതുകകരമായ ഈ അനുഭവം തരൂര്‍ പങ്കുവച്ചത്. 

ത്രികോണ മത്സരത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഹാട്രിക് വിജയത്തിനപ്പുറം തരൂരും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'