കേരളം

കേരളത്തില്‍ രണ്ടരക്കോടിയിലേറെ വോട്ടര്‍മാര്‍, കൂടുതല്‍ മലപ്പുറത്ത്; പുരുഷന്മാരേക്കാള്‍ എട്ടു ലക്ഷം സ്ത്രീകള്‍ കൂടുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്ത് രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും പേരു ചേര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ചേര്‍ക്കുന്നവരുടെ പേര് ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും. ഇപ്പോഴത്തെ പട്ടിക പ്രകാരം 2,54,08,711 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്മാരാണ്. 1,31,11,189 ആണ് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. 

സംസ്ഥാനത്ത് വോട്ടര്‍മാര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും. 24,970 പോളിങ് സ്‌റ്റേഷനുകളാണ് കേരളത്തില്‍ ഒരുക്കുക. എല്ലാ ബൂത്തുകളിലും വോട്ടു രശീതി (വിവിപാറ്റ്) സംവിധാനം ഉണ്ടാവും. 

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. പെരുമാറ്റച്ചട്ട സംഹിത മുഖ്യമന്ത്രിക്കും എല്ലാ മന്ത്രിമാര്‍ക്കും അച്ചടിച്ചു നല്‍കിയിട്ടുണ്ടെന്നും എല്ലാവരും അതു പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി