കേരളം

ശബരിമല പ്രചാരണ വിഷയമാക്കും; തെരഞ്ഞെടുപ്പ് കമ്മീഷനെ തള്ളി ബിജെപി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ശബരിമല വിഷയം പ്രചാരാണായുധമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ  സുരേന്ദ്രന്‍. ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ശബരിമലയായിരിക്കുമെന്നും പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ കേരളം ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. സമുദായ ധ്രുവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ വ്യക്തമാക്കി. സുപ്രിം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

മതം, ദൈവം എന്നിവ പ്രചാരണ വിഷയമാക്കുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണ്. ശബരിമല വിഷയത്തിനും ഇതു ബാധകമാണ്്. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ