കേരളം

ഇടമലയാര്‍ ആനവേട്ടക്കേസ്: പ്രതികള്‍ ആനക്കൊമ്പ് ശിപ്പങ്ങളുമായി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രതിയും മകളും പൊലീസ് പിടിയില്‍. ആനക്കൊമ്പ് ശില്‍പ്പങ്ങളുമായി കൊല്‍ക്കൊത്തയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.  തിരുവനന്തപുരം സ്വദേശി സുധീഷ് ചന്ദ്രബാബുവും മകള്‍ അമിതാ ബാബുവുമാണ് അറസ്റ്റിലായത്. ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതി സിന്ധു എന്ന തങ്കച്ചിയുടെ ഭര്‍ത്താവും മകളുമാണ് ഇവര്‍.   

തിരുവനന്തപുരം സ്വദേശിനിയായ സിന്ധു എന്ന തങ്കച്ചിയാണ് ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യകണ്ണിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളായി ഒളിവില്‍ക്കഴിയുന്ന ഇവര്‍ കൊല്‍ക്കത്ത കേന്ദ്രമാക്കിയാണ് രാജ്യാന്തര ആനക്കൊമ്പ്  കളളക്കടത്ത് നടത്തുന്നത്. തങ്കച്ചിക്കായുളള  അന്വേഷണം തുടരുന്നതിനിടെയാണ് ഭര്‍ത്താവും മകളും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

ഇവരുടെ വാഹനത്തില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നുകിലോ ആനക്കൊമ്പ് കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ തന്നെ നല്‍കിയ വിവരമനുസരിച്ച് കൊല്‍ക്കൊത്തയിലെ മറ്റൊരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് നിരവധി ആനക്കൊമ്പ് ശില്‍പങ്ങളും മറ്റും കണ്ടെടുത്തത്. ഒരുകോടിയോളം രൂപ വിലമതിക്കുന്നതാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത ശില്‍പങ്ങള്‍. കേരളത്തില്‍ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും മൊഴി നല്‍കിയത്. സ

ിലിഗുരി വഴി നേപ്പാളിലെത്തിച്ച് രാജ്യാന്തര റാക്കറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. ഇടമലയാര്‍ ആനവേട്ടക്കേസില്‍ നേരത്തെ അറസ്റ്റിലായ സുധീഷ് ചന്ദ്ര ബാബു പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ