കേരളം

18 കാരിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; സഹപാഠി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല; തിരുവല്ലയില്‍ 18 കാരിയെ  നടുറോഡില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതില്‍ പ്രകോപിതനായാണ് യുവതിയെ തീ കൊളുത്തിയത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. സവിത വിജയകുമാറിനെയാണ് തീപ്പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. 

കൊളേജില്‍ പോകാന്‍ എത്തിയ സവിതയെ തടഞ്ഞു നിര്‍ത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് നിഷേധിച്ചതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയുടെ ശരീരത്തിലെ തീകെടുത്തിയശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അജിന്‍. 

ഇരുവരും പ്ലസ് ടു ക്ലാസില്‍ ഒരുമിച്ച് പഠിച്ചതാണ്. അന്നു മുതല്‍ അജിന്‍ നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോളുമായാണ് അജിന്‍ പെണ്‍കുട്ടി വരുന്നത് കാത്തിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ കൈയില്‍ കരുതിയിരുന്ന ഒരു കുപ്പി പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അന്വേഷണം നടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത