കേരളം

ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല; വിമര്‍ശനം കാര്യമാക്കുന്നില്ല; ചുമതല നടപ്പാക്കും: ടിക്കറാം മീണ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. എവിടെയെങ്കിലും വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തും. ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും ടിക്കാറാം മീണ പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തില്‍ പ്രചരിപ്പിച്ചാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെ ബിജെപി നേതാക്കള്‍ മീണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. 

തനിക്കെതിരായ വിമര്‍ശനം കാര്യമാക്കുന്നില്ല.മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുക എന്നത് ഓഫീസര്‍ എന്ന നിലയില്‍ തന്റെ ചുമതലയാണ്. അത് നടപ്പാക്കുക തന്നെ ചെയ്യും. നാളെ രാഷ്ട്രീകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ യോഗത്തില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തരുത്. നിങ്ങള്‍ക്ക് സാമൂഹ്യപ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉന്നയിക്കാം. അത് ആരാധാനാലയങ്ങളെ മുന്‍നിര്‍ത്തിയാവരുത്. ഇത് അമ്പലത്തിന്റെ കാര്യത്തില്‍ മാത്രമല്ല പള്ളിയുടെയും ചര്‍ച്ചിന്റെയും കാര്യത്തില്‍ ബാധകമാണ്.മാതൃക പെരുമാറ്റച്ചട്ടം രാഷ്ട്രീയ കക്ഷികള്‍ തന്നെ ചേര്‍ന്ന തയ്യാറാക്കിയാതാണ്. അതിന്റെ ലംഘനം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി