കേരളം

സിപിഎം സമരം തടഞ്ഞ എസ്‌ഐയ്ക്ക് കരണത്തടി

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: സിപിഎം മാര്‍ച്ച് തടഞ്ഞ എസ്‌ഐക്ക് കരണത്ത് അടി കിട്ടി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം നടത്തിയ മാര്‍ച്ചിലാണ് എസ്‌ഐയ്ക്ക് അടികിട്ടിയത്. പ്രതിഷേധ മാര്‍ച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയതോടെ പൊലീസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ നീല ഷര്‍ട്ട് ഇട്ട യുവാവ് പ്രകോപനം സൃഷ്ടിക്കാതെ നിന്നിരുന്ന എസ്‌ഐ ഗോപാലന്റെ കരണത്തടിച്ചു. വീണ്ടും മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ മറ്റു പൊലീസുകാരും നേതാക്കളും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു.

പിന്നീട് ഇയാള്‍ സമരസ്ഥലത്തുനിന്ന് അപ്രത്യക്ഷനായി. അടുത്തിടെ ആലത്തിയൂരിലും താഴേപ്പാലത്തും വച്ച് പൊലീസിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു സിപിഎംകാരനെതിരെയും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത