കേരളം

'കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ എന്നെ കുറ്റപ്പെടുത്തരുത്'; കോണ്‍ഗ്രസ് നേതാക്കളോട് ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട്. കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിക്കു പരിഹാരം തേടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്.

കേരള കോണ്‍ഗ്രസില്‍ കെഎം മാണിയും കൂട്ടരും ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന പരാതി ജോസഫ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ വച്ചു. ഇക്കാര്യത്തില്‍ ഇടപെട്ടു സംസാരിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു. കോട്ടയത്തു സ്ഥാനാര്‍ഥിയാവാനുള്ള താത്പര്യം രേഖാമൂലം തന്നെ താന്‍ അറിയിച്ചിരുന്നതാണ്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കാമെന്നാണ് മാണി തന്നോടു പറഞ്ഞത്. എന്നാല്‍ സ്റ്റീയറിങ് കമ്മിറ്റി തീരുമാനമെടുക്കാതെ മാണിക്കു വിട്ടു. പിന്നീട് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ജോസഫ് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മാണിയുമായി യോജിച്ചുപോവാനാവില്ലെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ യുഡിഎഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ല. മാണിയുമായി പിരിഞ്ഞാലും യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുമായും പിന്നീട് രമേശ് ചെന്നിത്തലയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?