കേരളം

ജോസഫിന് സീറ്റ് നൽകണമായിരുന്നു; ജോസ് കെ മാണിക്കെതിരെ യൂത്ത് ഫ്രണ്ട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പിജെ ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ച വിഷയത്തിൽ ജോസ് കെ മാണിക്കെതിരെ യൂത്ത് ഫ്രണ്ട് രംഗത്തെത്തി. പിജെ ജോസഫിന് സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കണമായിരുന്നുവെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ സീറ്റ് ആഗ്രഹിച്ചാല്‍ നല്‍കണമായിരുന്നു. എന്ത് കൊണ്ട് നല്‍കിയില്ലെന്ന് അറിയില്ല. സ്റ്റിയറിങ് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് നേതാക്കള്‍ ജോസഫിന് ഉറപ്പ് നല്‍കി. യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം മാണി പ്രഖ്യാപിച്ച കോട്ടയത്തെ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം