കേരളം

തിരുവനന്തപുരത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍; മൃതദേഹം കുറ്റിക്കാട്ടില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന്  തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്തു
ഗിരീഷിന്റെ മൃതദേഹം കണ്ടെത്തി. കരമനയ്ക്കടുത്തുള്ള കുറ്റിക്കാടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തളിയില്‍ അരശുമൂട്  വച്ച് ഇന്നലെ വൈകീട്ടാണ് അജ്ഞാത സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്‌. ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്തുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി.  

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ  അനന്തുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്. തമ്പാനൂര്‍ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ