കേരളം

വെള്ളാപ്പള്ളി മൊട്ടയടിച്ച് കാശിക്ക് പോകേണ്ടി വരും; പിന്തുണച്ചവരുടെ ഗതി ആലപ്പുഴക്കാര്‍ക്കറിയാം; മറുപടിയുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ:  ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ തല മുണ്ഡനം ചെയ്ത് കാശിക്കു പോകുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എഎ ഷുക്കൂര്‍. തെരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ വെള്ളാപ്പള്ളി മൊട്ടയടിച്ച് കാശിക്ക് പോകേണ്ടി വരും. നടേശന്‍ പിന്തുണച്ചവരുടെ ഗതി എന്താണെന്ന് ആലപ്പുഴക്കാര്‍ക്ക് നന്നായി അറിയാമെന്നും ഷുക്കൂര്‍ പറഞ്ഞു.

വെള്ളാപ്പള്ളി സംസാരിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍. കോണ്‍ഗ്രസിനെ അടച്ചാക്ഷേപിച്ചതിന്റെ മുന്‍ അനുഭവം വെള്ളാപ്പള്ളി മറക്കരുത്. അദ്ദേഹത്തെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. എല്ലാ ശക്തിയുമായി അ്‌ദ്ദേഹം രംഗത്തിറങ്ങട്ടെ. ആലപ്പുഴയില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭുരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഷുക്കൂര്‍ പറഞ്ഞു.
 

ആരിഫ് ജനകീയനാണ്.ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ ആറ് നിലയില്‍ പൊട്ടും. ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോല്‍പിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത