കേരളം

അറ്റകുറ്റപ്പണി: 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ :എറണാകുളം ടൗണ്‍-അങ്കമാലി റെയില്‍വേ സെക്ഷനില്‍ ട്രാക് അറ്റകുറ്റപ്പണികള്‍ക്കായി 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി പാസഞ്ചറുകള്‍ റദ്ദാക്കിയതു കൂടാതെയാണിത്. 

56370 എറണാകുളം-ഗുരുവായൂര്‍, 56375 ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകള്‍ വെള്ളി ദിവസങ്ങളിലൊഴികെ പൂര്‍ണമായും റദ്ദാക്കി. നേരത്തെ 18 വരെയാണ് റദ്ദാക്കിയിരുന്നത്. 

തൃശൂര്‍ സ്‌റ്റേഷന്‍ വരെ 16342 തിരുവനന്തപുരം-മധുര / നിലമ്പൂര്‍ അമൃത, രാജ്യറാണി എക്‌സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു. 18 മുതല്‍ ഏപ്രില്‍ 24 വരെ പുതിയ സമയക്രമമാണ്. തിരുവനന്തപുരം-09.00, വര്‍ക്കല-09.35, കൊല്ലം-10.00, കരുനാഗപ്പള്ളി-10.33, കായംകുളം-10.50, മാവേലിക്കര-11.05, ചെങ്ങന്നൂര്‍-11.20, തിരുവല്ല-11.30, ചങ്ങനാശേരി-11.45, കോട്ടയം-12.15, എറണാകുളം നോര്‍ത്ത്-01.55, ഇടപ്പള്ളി-02.10, ആലുവ-02.20, തൃശൂര്‍-03.20. 

16127 ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് വെള്ളി ദിവസങ്ങളിലൊഴികെ 19 മുതല്‍ ഏപ്രില്‍ 25 വരെ എറണാകുളം ജംക്ഷനില്‍ 2 മണിക്കൂര്‍ ക്രമീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി