കേരളം

എതിര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല; ബിപി നോക്കി ജയരാജന്‍; ചിത്രങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമായി. എല്ലായിടത്തും പ്രവര്‍ത്തകരുടെ വന്‍നിരയാണ് ജയരാജനെ വരവേല്‍ക്കുന്നത്. കൊയിലാണ്ടി മേഖലയിലായിരുന്നു വ്യാഴാഴ്ചത്തെ സ്ഥാനാര്‍ഥിയുടെ പ്രചാരണം.

അതിനിടെ വോട്ടഭ്യര്‍ത്ഥിക്കാന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ നഴ്്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരം ബിപി നോക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജയരാജന്‍ തന്നെയാണ് ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

വടകരയില്‍ എതിര്‍ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും പറയുന്നത്. എന്നാല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

അതിനിടെ ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് എംഎല്‍എ കെഎം ഷാജി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സിപിഎം നടത്തുന്ന ആക്രമപരമ്പരയെ ചെറുക്കാന്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥി രമയാണെന്നാണ് ഷാജിയുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു ഷാജി സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ ആര്‍എംപി മത്സരരംഗത്തുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. രമയ്‌ക്കൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥി കൂടി മത്സരരംഗത്തുണ്ടായാല്‍ വടകര മണ്ഡലം എല്‍ഡിഎഫിന് തിരിച്ചുപിടിക്കാനാകുമെന്നാണ്  പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍