കേരളം

കെട്ടുനിറച്ച് കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക് ; സാക്ഷിയായി ടിപി സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു.   തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും കെട്ടു നിറച്ചാണ് കുമ്മനം അയ്യപ്പദര്‍ശനത്തിനായി യാത്ര തിരിച്ചത്. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍  കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്റെ ശബരിമല യാത്ര വിഷയം സജീവമായി നിലനിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ ഉത്സവത്തിനായി നട തുറന്നിരിക്കുകയാണ് ഇപ്പോള്‍. 

ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്ന് കുമ്മനം ചോദിച്ചിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത