കേരളം

ടോം വടക്കന്‍ ഒടുവിലത്തെ ഉദാഹരണം; കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരകണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ടോം വടക്കന്റെ ബിജെപി പ്രവേശമെന്നും അദ്ദേഹം പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിലെ പ്രതിഷേധം കാരണമാണ് പാര്‍ട്ടി വിടുന്നത് എന്നാണ് വടക്കന്റെ വിശദീകരണം. കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍. കോണ്‍ഗ്രസിലെ നേതാക്കള്‍ ആരൊക്കെയാണെന്ന് പോലും അറിയില്ല.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പ്രവര്‍ത്തനങ്ങള്‍ആകര്‍ഷിച്ചെന്നും ടോം വടക്കന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടിനെയും ടോം വടക്കന്‍ പ്രശംസിച്ചു. ബിജെപിയിലെത്തിയ ടോം വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറിയിട്ടുണ്ട്. തൃശൂര്‍, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം വടക്കന് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു