കേരളം

താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ..; ബിജെപിയുടെ മെമ്പര്‍ഷിപ്പിനെ ട്രോളി മണി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വവിതരണ ചടങ്ങിനെ പരിഹസിച്ച് മന്ത്രി എം എം മണി. 'താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ.. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്' - മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ കോണ്‍ഗ്രസിനെ ട്രോളി മന്ത്രി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ