കേരളം

പെണ്ണുങ്ങളെ ആണുങ്ങളാക്കി മല ചവിട്ടിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ; ഏത് തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞാലും ശബരിമല പ്രചാരണായുധമാക്കും; വെള്ളാപ്പള്ളിക്കും കുമ്മനത്തിനും മുരളീധരന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഏത് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തവിട്ടാലും ശബരിമല പ്രധാനപ്രചാരണ ആയുധമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമല വിഷയം മാത്രമല്ല കേരളത്തിലെ മൂന്ന് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. പെണ്ണുങ്ങളെ ആണുങ്ങളാക്കി മല ചവിട്ടിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ. ആംബുലന്‍സിലാണോ യുവതികള്‍ മല ചവിട്ടേണ്ടത്. ഒളിമ്പിക്‌സില്‍ ഓടുന്നതുപോലെയാണോ പ്രദക്ഷിണം ചെയ്യേണ്ടത്. ഇതൊക്കെ സുപ്രീം കോടതി പറഞ്ഞിട്ടാണോ സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ട് കോടതി വിധിയുടെ മറവില്‍ ശബരിമലയെപ്പറ്റി മിണ്ടട്ടെ എന്ന് കമ്മീഷന്‍ പറഞ്ഞാല്‍, കോടതി വിധി എങ്ങനെ ദുരുപയോഗപ്പെടുത്തി എന്നുള്ളത് ഈ തെരഞ്ഞടുപ്പില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. 

ഇലക്ഷനില്‍ വോട്ട് കിട്ടാന്‍ വേണ്ടി നവോത്ഥാനം മുഖ്യമന്ത്രി ഇപ്പോള്‍ ഫ്രീസറില്‍വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മല ചവിട്ടാനെത്തിയ യുവതികളെ എന്തേ മല കയറാന്‍ അനുവദിക്കാതിരുന്നത്. ഈ മര്യാദ അന്നേ കാണിക്കണമായിരുന്നു. ഇപ്പോ ഇടതുപക്ഷം ഓരോ മതങ്ങളെയും കയറിപ്പിടിക്കുകയാണ്. നീരിശരത്വം പ്രചരിപ്പിക്കാനാണ് മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിക്കുന്നതെങ്കില്‍ കപടഭക്തി ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇപ്പോ തിരുവനന്തപുരത്ത് ഒരു വിദ്വാന്‍ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ഞാന്‍ ശരിയാക്കി വിട്ടതാ. ഒരു അസംബ്ലിയില്‍ ജയിക്കാന്‍ കഴിയാത്തവനാണോ ഏഴ് അസംബ്ലി മണ്ഡലമുള്ള ലോക്‌സഭയില്‍ ജയിക്കാന്‍ പോകുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. വിശ്വാസികള്‍ക്കൊക്കെ പ്രയാസമനുഭവിക്കുമ്പോള്‍ ഈ വിദ്വാന്‍ മിസോറാമില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് സുഖിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് മോദിക്ക് കൈപൊക്കാന്‍ ഒരുഎന്‍ഡിഎ കാരനും ലോക്‌സഭയില്‍ എത്തില്ല മുരളീധരന്‍ പറഞ്ഞു.

പത്ത് വോട്ട് കിട്ടാന്‍ വേണ്ടി ഇടതുമുന്നണി എന്തുവേഷവും കെട്ടും. കോണ്‍ഗ്രസുകാര്‍ സാമുദായിക നേതാക്കളുടെ വീട്ടില്‍ തിണ്ണനിരങ്ങുകയെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്. ഇടതുമുന്നണി പോയിക്കണ്ട സാമുദായിക നേതാവ് ഇപ്പോള്‍ പറയുന്നത് കെസി വേണുഗോപാല്‍ ആറുനിലയില്‍ പൊട്ടുമെന്നാണ്. കമ്പക്കാര്‍ പോലും പറയുക എട്ടുനിലയില്‍ പൊട്ടുകയെന്നാണ്. അതുപോലും വെള്ളാപ്പള്ളിക്ക് അറിയില്ല. പിന്നെ മൊട്ടയടിക്കുമെന്നാണ് പറഞ്ഞത്. മൊട്ടയടിക്കുകയാണെങ്കില്‍ രണ്ട് വടി വടിച്ചാല്‍ മതിയല്ലോ. ദൈവം നല്‍കിയത് മനുഷ്യന്‍ ചെയ്യാന്‍ ബാക്കിയൊന്നുമില്ല. അത് മെയ് 23ന് വേണ്ടി വരുമെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത