കേരളം

ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍, വയോധിക ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനത്തിനും ആദിവാസി പീഡനത്തിനുമാണ് കേസ്. അതീവ ഗുരുതരാവസ്ഥയിലായ വയോധികയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസം നാലിനാണു വയോധിക പീഡനത്തിനിരയായത്. രാത്രിയില്‍ പുഴത്തീരത്ത് പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വയോധികയെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. ആദ്യം വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. രണ്ടു ദിവസം മുന്‍പാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട ആദിവാസി പ്രമോട്ടര്‍ വഴി ആറളം പൊലിസില്‍ പരാതി എത്തുന്നത്. 

അവശനിലയിലായിരുന്ന വയോധികയെ സന്നദ്ധ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വ്യാഴാഴ്ച ആംബുലന്‍സില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പിന്നീട് തലശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ