കേരളം

എറണാകുളത്ത് കെവി തോമസ്; ചാലക്കുടി ബെന്നി ബഹനാന്‍; ഷാനിമോള്‍ ആലപ്പുഴയില്‍; വയനാട്ടിലും ഇടുക്കിയിലും തീരുമാനമായില്ല; ഉമ്മന്‍ചാണ്ടിയും വേണുഗോപാലും മത്സരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച സ്‌ക്രീനിങ് കമ്മറ്റി യോഗം അവസാനിച്ചു. ഉത്തരഖണ്ഡില്‍ നിന്ന് രാഹുല്‍ തിരിച്ചെത്തിയ ശേഷം ചേരുന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറും. അതിന് ശേഷമായിരിക്കും  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. അതേസമയം ഇടുക്കി വയനാട് സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും, മുല്ലപ്പള്ളിയും മത്സരിക്കില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആറരയ്ക്ക് ഉണ്ടാകും.


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെ്ട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാസ്‌നിക് മറുപടി പറഞ്ഞില്ല. 

വയനാട് ഇടുക്കി സീറ്റുകളെ  ചൊല്ലിയാണ് നിലവില്‍ തര്‍ക്കം തുടരുന്നത്. രണ്ട് സീറ്റുകളും വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇതംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കളും സ്‌ക്രീനിങ് കമ്മിറ്റിയോഗത്തില്‍ വ്യക്തമാക്കി. ഇടുക്കി സീറ്റ് ഡീന്‍ കുര്യാക്കോസിന് നല്‍കാമെന്നും വയനാട് സീറ്റ് ഐ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് കെപി അബ്ദുള്‍ മജീദിന് നല്‍കണമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണെന്നും ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. അവസാനഘട്ട ചര്‍ച്ചയ്ക്കായി ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ഉ്മ്മന്‍ചാണ്ടി ഡല്‍ഹി യാത്ര ഒഴിവാക്കി. എറണാകുളം സീറ്റില്‍ കെ വി തോമസിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനും യോഗത്തില്‍ തീരുമാനമായി

കാസര്‍കോട് സുബ്ബറായ്, കണ്ണൂര്‍ കെസുധാകരന്‍, കോഴിക്കോട് എംകെ രാഘവന്‍, ചാലക്കുടി ബെന്നി ബഹനാന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, എറണാകുളം കെ വി തോമസ്, പാലക്കാട് വികെ ശ്രീകണ്ഠന്‍, തൃശൂര്‍ ടി എന്‍ പ്രതാപന്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍, തിരുവനന്തപുരം ശശി തരൂര്‍, പത്തനംതിട്ട ആന്റോ ആന്റണി, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ