കേരളം

വയനാടും ആലപ്പുഴയിലും ആറ്റിങ്ങലും സ്ഥാനാര്‍ത്ഥികളായില്ല, തര്‍ക്കം രൂക്ഷം;  ആദ്യ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയനാടും ആലപ്പുഴയിലും ആറ്റിങ്ങലും സ്ഥാനാര്‍ത്ഥികളായില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മൂന്നിടങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ നാളെ വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാലാണ് തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന് വിട്ടത്. ഇവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് യാതൊരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 ലോക്‌സഭാ മണ്ഡലങ്ങളില്‍ കൈപ്പത്തി ചിഹ്നത്തിലാവും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മറ്റ് സീറ്റുകളില്‍ ഘടക കക്ഷികള്‍ മത്സരിക്കും. അല്‍പ്പ സമയത്തിനുള്ളില്‍ ആദ്യപട്ടിക പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് തര്‍ക്കത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വയനാട് സീറ്റ് ടി സിദ്ധിഖിന് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു