കേരളം

ഹൈക്കമാന്റല്ല വെറും ലോ കമാന്റ്; കോണ്‍ഗ്രസിനെ പരിഹസിച്ച് എന്‍എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ ഹൈക്കമാന്റ് വെറും ലോ കമാന്റായി മാറിയെന്ന് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു സൂചന പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇല്ലാതാക്കിയതിലൂടെ മുഴുവന്‍ സീറ്റിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതുകൊണ്ട് തന്നെ  കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നത് ലോ കമാന്റായി മാറിയെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 


കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് 20 മണ്ഡലങ്ങളിലും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ യുഡിഎഫും എന്‍ഡിഎയും  സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിന് മുന്നില്‍. ഇതിനിടെയാണ് കോണ്‍ഗ്രസിനെ പരഹിസിച്ച് എന്‍എസ് മാധവന്‍ രംഗത്തെത്തിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ