കേരളം

'ഞാനും വരട്ടേ..ഞാനും വരട്ടേ...'; രമ്യയുടെ പാട്ടില്‍ ആലത്തൂരുകാര്‍ വീഴുമോ!; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കലക്കന്‍ പാട്ട് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പ്രാസംഗിക മാത്രമല്ല നല്ല പാട്ടുകാരി കൂടിയാണ്. പാട്ടിലൂടെ കാര്യം പറയുന്ന രമ്യയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 

കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍ പോരട്ടേയെന്ന് പണ്ട് സ്ത്രീ പുരുഷനോട് ചോദിച്ചിരുന്നതും പുരുഷന്‍ അത് നിഷേധിച്ചിരുന്നതുമായ ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ കാലം മാറി. ഇന്ന് സ്ത്രീ 'ഞാനും വരട്ടേ, ആടുമേയ്ക്കാന്‍ കാടിനുള്ളില്‍' എന്ന് ചോദിക്കുമ്പോള്‍ 'പോരൂ പുന്നാരേ'യെന്ന് ധൈര്യത്തോടെ പറയുന്ന കാലം വന്നിരിക്കുകയാണെന്ന് രമ്യ പാടി വിശദീകരിക്കുന്നു.

ആലത്തൂരിലെ ബിജുവിന്റെ ചുവപ്പ് കോട്ട തകര്‍ക്കുക എന്നതാണ് രമ്യയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് രമ്യേ സ്ഥാനാര്‍ത്ഥിയായത് എന്നാണ് വിവരം. ബിജുവിനെ അട്ടിമറിക്കാന്‍ ഈ കുന്ദമംഗലത്തുകാരിക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍