കേരളം

മാറുമറയ്ക്കല്‍ സമരം എന്‍സിഇആര്‍ടി ഒഴിവാക്കിയത് അപലപനീയം; നടപടിക്ക് പിന്നിൽ സംഘപരിവാര്‍ കാഴ്ചപ്പാടുകളെന്ന് മുഖ്യമന്ത്രി‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. 

ഒമ്പതാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ നിന്നും മാറുമറയ്ക്കല്‍ സമരമാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതിനുപുറമേ സി.കേശവന്‍റെ ജീവിതസമരം എന്ന ആത്മകഥയിലെ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദളിതരും പിന്നോക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂര്‍വ്വം തമസ്കരിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളേയും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള ഇടപെടലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍