കേരളം

ആശുപത്രിയിലേക്ക് എത്തിക്കുവാനായില്ല; ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ഓട്ടോറിക്ഷയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി ആദിവാസി യുവതി. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകവെയാണ് സംഭവം. 

ഓട്ടോ ഡ്രൈവറും, സമീപവാസിയായ വീട്ടമ്മയുമാണ് ഈ സമയം യുവതിക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും രക്ഷപെട്ടു. മാനന്തവാടി പടിഞ്ഞാറത്തര റണ്ടേനാല്‍ ചെറുവയല്‍ ആദിവാസി കോളനിയിലെ  സുരേഷിന്റെ ഭാര്യ സരിതയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

തോറ്റമല എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അമ്മയേയും കുഞ്ഞിനേയും പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്