കേരളം

പദവി പ്രശ്‌നല്ല, ഒഴിവാക്കിയതില്‍ പരിഭവമില്ല; വേദന ഒരു വാക്കു പറയാതിരുന്നതില്‍ മാത്രമെന്ന് കെവി തോമസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീറ്റു നല്‍കാത്തതില്‍ പരിഭവമില്ലെന്നും എന്നാല്‍ അതു തന്നോടു പറയാതിരുന്നതിനാലാണ് വേദനയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തനിക്ക് ഇതുവരെ എല്ലാം തന്നതു കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും എക്കാലവും പാര്‍ട്ടിയില്‍ തുടരുമെന്നും കെവി തോമസ് പറഞ്ഞു. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു കെവി തോമസ്.

്എട്ടു സിറ്റിങ് എംപിമാരില്‍ തന്നെ മാത്രമാണ് ഒഴിവാക്കിയത്. ഒഴിവാക്കിയതില്‍ അല്ല, അതു പറയാതിരുന്നതിലാണ് പരിഭവം. പാര്‍ട്ടിക്കു വേണ്ടി ഒരുപാടു പ്രവര്‍ത്തിയാളാണ് താന്‍. അങ്ങനെയുള്ള തന്നോട് ഒരു വാക്കു പറയാമായിരുന്നു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പരിഭവമെല്ലാം ഇല്ലാതായി. താന്‍ ഇപ്പോള്‍ സന്തോഷവാനാണ്. സ്ഥാനമാനങ്ങളൊന്നും തനിക്കു പ്രശനമല്ല. അതിന്റെ പേരില്‍ പരിഭവവുമില്ല- അദ്ദഹം പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പുകിട്ടിയോ എന്ന ചോദ്യത്തിന് സ്ഥാനങ്ങള്‍ തനിക്കു പ്രശ്‌നമല്ലെന്നായിരുന്നു മറുപടി. വാര്‍ഡ് അംഗം എന്ന നില മുതല്‍ കേന്ദ്രമന്ത്രി വരെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതെല്ലാം തന്നത്. താന്‍ തുടര്‍ന്നും കോണ്‍ഗ്രസുകാരനായിക്കും. തിരിച്ചു നാട്ടില്‍ ചെന്ന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.

സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലെ മുഴുവന്‍ കാര്യങ്ങളും പറയാനാവില്ല. സോണിയ തന്നോടു പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. രാഹുല്‍ തിരിച്ചെത്തുംവരെ ഡല്‍ഹിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ