കേരളം

പ്രീത ഷാജി പാലിയേറ്റീവ് കെയറിൽ 100 മണിക്കൂർ സേവനം ചെയ്യണം; കോടതിയലക്ഷ്യകേസിൽ ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടി നേരിടേണ്ടി വന്ന എറണാകുളം സ്വദേശി പ്രീത ഷാജി എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. വീടും പുരയിടവും ലേലത്തില്‍ പിടിച്ചയാള്‍ക്ക് ഒഴിഞ്ഞുകൊടുക്കാനുളള മുന്‍ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്റെ പേരിലാണ് നടപടി.

 പ്രീത ഷാജിയും ഭര്‍ത്താവ് ഷാജിയും കോടതിയലക്ഷ്യകേസില്‍ നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന ഉത്തരവ്.  

ഇത്തരം തെറ്റുകള്‍ പൊറുത്തുനല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഏതുതരത്തിലുളള സേവനമാണ് ഇവര്‍ ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യാനുളള കോടതി ഉത്തരവ്.

വീ​ടും പ​റ​മ്പും ഒ​ഴി​യാ​നു​ള്ള ഉ​ത്ത​ര​വ് പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഭൂ​മി ലേ​ല​ത്തി​ൽ​പി​ടി​ച്ച എം.​എ​ൻ. ര​തീ​ഷ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ ഇ​വ​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച് പൊ​ലീ​സി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര