കേരളം

രണ്ട് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. 

ചൊവ്വാഴ്ച രാത്രിയോടെ പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ ആറാമത്തെ സ്ഥാനാര്‍ഥി പട്ടികയിലാണ് ആറ്റിങ്ങലിലേയും, ആലപ്പുഴയിലേയും സ്ഥാനാര്‍ഥികളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. വയനാട്, വടകര മണ്ഡലങ്ങളിലെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ല. 

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം കഴിഞ്ഞതിന് ശേഷമാണ് വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിര്‍ദേശം വരുന്നത്. അതിനാലായിരിക്കാം ഈ രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥി പ്രഖ്യാപനം പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് എന്നാണ് സൂചന. കേരളത്തിലെ രണ്ട് മണ്ഡലങ്ങളിലേതിന് കൂടാതെ മഹാരാഷ്ട്രയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളേയും ഇതോടൊപ്പം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

വടകരയില്‍ പി.ജയരാജനെതിരെ മത്സരിക്കുവാന്‍ കെ.മുരളീധരനെയാണ് കോണ്‍ഗ്രസ് നിര്‍ത്തുന്നത്. ജയരാജനെ വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യ ധാരണയുണ്ടെന്നും, ഇതിനാല്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാവും കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുക എന്നും ബിജെപി ആരോപിച്ചിരുന്നു. വടകരയില്‍ കോലിബി സഖ്യമാണെന്നായിരുന്നു പി.ജയരാജന്‍ ആരോപിച്ചത്. എല്‍ഡിഎഫിനെ എതിര്‍ക്കുന്നവരെല്ലാം വടകരയില്‍ ഒരുമിച്ച് നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും, 91ലെ കോലിബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയുള്ള ജയരാജന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ