കേരളം

മത്സരിക്കുമോ? പാര്‍ട്ടി തീരുമാനിക്കുമെന്ന് ശ്രീധരന്‍ പിള്ള; ബിജെപി പട്ടിക നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

താന്‍ മത്സരിക്കുമോയെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ശ്രീധരന്‍ പിള്ള നേരിട്ട് മറുപടി നല്‍കിയില്ല. പട്ടിക നാളെ പ്രഖ്യാപിക്കും. ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീധരന്‍ പിള്ളയോട് മത്സര രംഗത്തുനിന്നു മാറിനില്‍ക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം.

ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. പിള്ളയ്ക്കു പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് പത്തനംതിട്ടയില്‍ പരിഗണിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത