കേരളം

ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവും, അന്ന് അവരുടെ പാർട്ടി മൂന്നാംസ്ഥാനത്ത് ആയിരുന്നല്ലോയെന്ന് മുരളീധരൻ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: വടകരയിൽ തന്നെ ജയിപ്പിക്കാൻ ആർഎസ്എസ് വോട്ടുമറിക്കുമെന്ന സിപിഎം ആരോപണം തള്ളി കോൺ​ഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ. വടകര നേരത്തെ തന്നെ ബിജെപി ദുർബലമായ മണ്ഡലമാണെന്നും അതിനു കോൺ​ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. പരാജയഭീതിയിൽ സിപിഎം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വടകരയിൽ ഒരു ലക്ഷം വോട്ടു തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. സ്വതവേ ദുർബലമായ മണ്ഡലത്തിൽ ബിജെപി ദുർബലനായ സ്ഥാനാർഥിയെ നിർത്തുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അവർ ദുർബലരായതിന് കോൺ​ഗ്രസിനെ കുറ്റം പഴയുന്നത് എന്തിനെന്ന് മുരളീധരൻ ചോദിച്ചു. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും ഉണ്ടാവും. താൻ നിരന്തരം തോൽക്കുന്നയാൾ ആണെന്ന് കോടിയേരി പറയുന്നത്. അഞ്ചു തിരഞ്ഞെടുപ്പു തോറ്റ താൻ അഞ്ചിടത്തു ജയിച്ചിട്ടുമുണ്ട്. വട്ടിയൂർകാവിൽ സ്വന്തം സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതു കൊണ്ട് ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവുമെന്ന് മുരളീധരൻ പരിഹസിച്ചു. 

ആരെ സ്​ഥാനാർഥിയാക്കിയാലും പ്രചാരണത്തിന്​ ഇറങ്ങുമെന്ന്​ താൻ പറഞ്ഞിരുന്നു. ശക്​തരായവരെ തന്നെയാണ്​ വടകരയിലേക്ക്​  നിശ്​ചയിച്ചിരുന്നത്​. എന്നാൽ അവർ ദുർബലരാണെന്ന്​ പ്രചാരണമുണ്ടായി. തുടർന്ന്​ പ്രതിഷേധം ഉണ്ടായതോടെ തന്നോട്​ മത്​സരിക്കാൻ ആവശ്യ​െപ്പടുകയായിരുന്നു. ഇന്ന്​ വൈകീട്ട്​ യു.ഡി.എഫ്​ പാർലമ​​​​െൻറ്​ നിയോജക മണ്ഡലം കൺവെൻഷനോടെ പ്രചാരണത്ത്​ തുടക്കം കുറിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങൾ വാരിക്കോരി നൽകുകയല്ല, മറിച്ച്​ ഒരു ലക്ഷ്യത്തിന്​ വേണ്ടി പ്രവർത്തിക്കുകയാണ്​ യു.ഡി.എഫ്​ ചെയ്യുന്നത്​. കേന്ദ്രത്തിൽ മതേതര നിലപാട്​ ഉയർത്തിപ്പിടിക്കുന്ന സർക്കാർ എന്നതാണ്​ ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു. എല്ലാ മതേതര പാർട്ടികളെയും ചേർത്തു നിർത്തുക എന്നതാണ്​ കോൺഗ്രസി​​​​​െൻറ നയം. എന്നാൽ മാർക്​സിസ്​റ്റ്​ പാർട്ടിക്ക്​ പലയിടത്തും പല നയമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ