കേരളം

ചെമ്മീൻകെട്ടിൽ കുളിക്കാനിറങ്ങി; ഇന്ന് പരീക്ഷയെഴുതാനിരുന്ന രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചേപ്പനം: ചാത്തമ്മ തെക്കേയറ്റത്തെ എട്ടുപറക്കണ്ടം ചെമ്മീൻകെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകൻ അശ്വിൻ (13), മുട്ടത്തിൽ ഷാജിയുടെ മകൻ ദിൽജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വിഎച്എസ് സ്കൂളിലെ ഒൻപതാം ക്ലസ് വിദ്യാർത്ഥികളാണ്. ഇരുവർക്കും ഇന്ന് പരീക്ഷയുണ്ടായിരുന്നു. 

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കരയിൽ ഇരുന്ന സഹപാഠി ശ്രീമോനും കായലിൽ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേർന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ദിൽജിത്തിന്റെ മൃതദേ​​ഹമാണ് ആദ്യം കിട്ടിയത്. അശ്വിന്റെ മൃതദേഹത്തിനായി കെട്ടിൽ വലയിട്ടു. അടിയൊഴുക്കിൽ ദുരേയ്ക്ക് മാറിയ മൃതദേഹം വലയിൽ ഉടക്കി. പനങ്ങാട് പൊലീസും അ​ഗ്നിരക്ഷാ സേനയും എത്തിയിരുന്നു. 

മൃതദേഹങ്ങൾ ലേക് ഷോർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. ആശയാണ് ദിൽജിത്തിന്റെ അമ്മ. സഹോദരി ദിൽന. അശ്വിന്റെ അമ്മ മിനി. സഹോദരൻ അലൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍