കേരളം

യെദ്യൂരപ്പ വെറും പിശുക്കന്‍; മോദിക്കും അമിത് ഷാക്കും കൂടി ചില്ലറ കൊടുക്കമായിരുന്നു സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്. മോദിക്കും അമിത് ഷായ്ക്കും കൂടി എന്തേലും ചില്ലറ കൊടുക്കമായിരുന്നെന്നും യെദ്യൂരപ്പ വെറും പിശുക്കനെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കാരവന്‍ ന്യൂസ് മാഗസിനാണ്  യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകള്‍ പുറത്തുവിട്ടത്. ഇതിന് പുറമെ  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും കാരവന്‍ മാഗസിന്‍ പുറത്തുവിട്ട തെളിവുകളില്‍ പറയുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കിയതായും ഡയറിയിലുണ്ട്. എന്നാല്‍ ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരുകള്‍ ഇവയിലില്ല. 2009ലേതാണ് ഈ ഡയറിക്കുറിപ്പുകള്‍. കന്നഡയില്‍  യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരത്തിലാണ് ഡയറിക്കുറിപ്പുകളെന്ന് കാരവന്‍ മാഗസിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ