കേരളം

സഹയാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായി; ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യമുണ്ടായ യാത്രക്കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കടലുണ്ടി: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ദേഹാസ്വസ്ഥ്യവും നെഞ്ചുവേദനയും കാരണം അവശനിലയിലായ ട്രെയിന്‍ യാത്രക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു സഹായം തേടി ട്രെയിനിന്റെ കോച്ചുകളിലെല്ലാം നോക്കിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

തീരൂരില്‍ നിന്നും ട്രെയിന്‍ വിട്ടയുടന്‍ ഇവര്‍ക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സീറ്റുകളില്‍ നിന്നും മാറി ഇവര്‍ക്ക് കിടക്കുവാന്‍ സൗകര്യം ഒരുക്കി. സഹയാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രഥമശുശ്രൂഷവും കൃത്രിമ ശ്വാസോച്ഛാസവും നല്‍കിക്കൊണ്ടിരുന്നു. 

യാത്രക്കാര്‍ ചെറുവണ്ണൂര്‍ തോയാസ് ആശുപത്രിയിലേക്ക് വിളിച്ച് അടിയന്തരമായി ആംബുലന്‍സ് ഫറോക് സ്‌റ്റേഷനിലെത്തിക്കുവാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ മിനിറ്റുകള്‍ക്കകം എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു