കേരളം

എഫ്‌ഐആര്‍ തിരുത്താന്‍ അപേക്ഷ നല്‍കി കര്‍ദിനാള്‍; വ്യാജ രേഖ ഉണ്ടാക്കിയവരെ കണ്ടെത്താന്‍ പരാതി നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സീറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ എഫ്‌ഐആര്‍ തിരുത്താന്‍ കര്‍ദിനാള്‍ മാര്‍  ജോര്‍ജ് ആലഞ്ചേരി അപേക്ഷ നല്‍കി. ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദര്‍ പോള്‍ തേലക്കാടിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അപേക്ഷ. മേജര്‍ സുപ്പീരിയേഴ്‌സിനും പ്രൊവിന്‍ഷ്യസിനും അയച്ച കത്തിലാണ് ഇത് വ്യക്തമാക്കിയത്. 

കൂടാതെ വ്യാജരേഖ വിവാദത്തില്‍ പുതിയ പരാതി നല്‍കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്ന് പുതിയ പരാതി നല്‍കുന്നതെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. 

ബിഷപ്പിനെതിരെ പരാതി നല്‍കിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്നും പരാതി നല്‍കിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ ദിവസം കൂടിയ വൈദിക സമിതി വ്യക്തമാക്കിയിരുന്നു. കേസില്‍ ബിഷപ്പിനെ പ്രതിചേര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദ ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. 

കേസ് പിന്‍വലിക്കുക, പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു വിഭാഗം വൈദികര്‍ ഉന്നയിച്ചത്. അതേസമയം ഫാദര്‍ ജോബി മാപ്രക്കാവിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സഭാ സുതാര്യതാ സമിതി എറണാകുളം  അങ്കമാലി അതിരൂപതാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി