കേരളം

ഓച്ചിറ: അന്വേഷണം മഹാരാഷ്ട്രയിലേക്ക്, പ്രതിയും പെണ്‍കുട്ടിയും ഒന്നിച്ചെന്ന് പൊലീസ്; റോഷന്റെ കൈവശം ബൈക്ക് വിറ്റ് ലഭിച്ച എണ്‍പതിനായിരം രൂപ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഓച്ചിറയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്കും. രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലും നാടോടി പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് പൊലീസ് സംഘം മുംബൈയിലേക്ക് തിരിക്കുന്നത്. പെണ്‍കുട്ടിയും മുഹമ്മദ് റോഷനും ഒന്നിച്ചാണുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. 

കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നായിരുന്ന പൊലീസിന്റെ പ്രാഥമിക നിഗമനം. ഓച്ചിറ പൊലീസ് ബംഗളൂരുവിലെത്തി രണ്ടു ദിവസം തിരഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് മറ്റൊരു സംഘത്തെ പെണ്‍കുട്ടിയുടെ ജന്മദേശമായ രാജസ്ഥാനിേലക്ക് അയച്ചത്. ഇരുവരും മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാത്തത് അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്.
ബൈക്ക് വിറ്റ് ലഭിച്ച എണ്‍പതിനായിരം രൂപ റോഷന്റെ പക്കലുണ്ട്. 

ഓച്ചിറ പള്ളിമുക്കിനുസമീപം കരകൗശലവസ്തുക്കള്‍ നിര്‍മിച്ചുവില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കേസില്‍ അറസ്റ്റിലായ പ്യാരി, അനന്ദു, വിപിന്‍ എന്നിവര്‍ റിമാന്‍ഡിലാണ്.

അതേസമയം അഞ്ചു ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത