കേരളം

കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയർന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിക്ക് മുകളിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ഡി​ഗ്രി വരെ ചൂട് ഉയരുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാർച്ചിലെ ശരാശരിയിൽ നിന്ന് ഇപ്പോൾ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്. ശരാശരിച്ചൂട് ഓരോ പ്രദേശത്തും വ്യത്യസ്തമാണ്.

23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി ചൂട് ഉയർന്നേക്കും. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് വരെ ഡിഗ്രി വരെയാണ് ചൂടിന്റെ കാഠിന്യമേറുക. 25, 26 തീയതികളിൽ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി വരെ ചൂട് ഉയർന്നേക്കാം.

അതേസമയം ഉഷ്ണ തരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല. ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നതിന് മാനദണ്ഡമുണ്ട്. സമതല പ്രദേശത്ത് രണ്ട് ദിവസം തുടർച്ചയായി 40 ഡിഗ്രി ചൂടുണ്ടാകണം. തീരപ്രദേശത്ത് 37 ഡിഗ്രിയും മലയോരത്ത് 30 ഡിഗ്രിയുമാണ് മാനദണ്ഡം. ചൂടു കൂടുന്ന സ്ഥലങ്ങളിൽ ശരാശരിയിൽ നിന്നുള്ള വ്യതിയാനം 4.5 ഡിഗ്രി മുതൽ 6.4 വരെയായിരിക്കണം. കേരളത്തിൽ ഈ വർഷം ഇങ്ങനെയൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദ​ഗ്ധർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ