കേരളം

ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ ലോട്ടറിയെടുത്തു; നാല് കോടിയുടെ ഭാ​​ഗ്യവാനായി ഹോട്ടലുടമ 

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കേരള സർക്കാരിന്റെ സമ്മർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ നാല് കോടി സുള്ള്യ സ്വദേശിയും ഹോട്ടലുടമയുമായ ബി സുധാമന് ലഭിച്ചു. സുള്ള്യ ടൗണിലെ നീധീഷ് ഹോട്ടൽ ഉടമയാണ് ഇദ്ദേഹം. മുള്ളേരിയയിൽ നിന്നാണ് സുധാമൻ ലോട്ടറി ടിക്കറ്റെടുത്തത്. മാർച്ച് ഒന്നിന് കുടുംബത്തോടൊപ്പം മല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി സുള്ള്യയിലേക്ക് മടങ്ങുമ്പോഴാണ് ചെറുകിട ലോട്ടറി ഏജന്റായ മുള്ളേരിയയിലെ കുഞ്ഞിക്കണ്ണന്റെ സ്റ്റാളിൽ നിന്നാണ് സുധാമൻ ടിക്കറ്റ് വാങ്ങിയത്.

എസ്ബി131399 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാസർകോട് എടനീർ സ്വദേശിയായ സുധാമനും കുടുംബവും വർഷങ്ങളായി സുള്ള്യയിലാണ് താമസം. ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് സുധാമൻ പറഞ്ഞു. ഭാര്യ: പ്രഭാവതി. മക്കൾ: നിധീഷ്, ശരത്, മൻവിത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ സുള്ള്യ ശാഖയിൽ ഏൽപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത