കേരളം

രാഹുലിന്റെ തീരുമാനം അത്ഭുതം സൃഷ്ടിക്കും; കേരളത്തില്‍ സൂപ്പര്‍ തരംഗമെന്ന് കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മത്സരിക്കാനുള്ള തീരുമാനം കേരളത്തിലെ ഇരുപത് സീറ്റിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാണ്. അത് സൂപ്പര്‍ തരംഗമായി മാറുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും മത്സരിക്കാനുള്ള തീരുമാനം കേരളത്തിനുള്ള അംഗീകാരമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുനിന്ന് ജനവിധി തേടാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചതായാണ് സൂചന. കേരളത്തിന്റെ ആവശ്യം മുതിര്‍ന്ന നേതാവ് എകെ ആന്റണിയും കെസി വേണുഗോപാലും മുകുള്‍ വാസ്‌നിക്കും രാഹുലിനെ ധരിപ്പിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന് മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായതിനാലാണ് കേരളം പരിഗണിക്കുന്നത്. സോണിയ ഗാന്ധി നേരത്തെ ബെല്ലാരിയില്‍നിന്ന് മല്‍സരിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നാണ് രാഹുല്‍ ഗാന്ധി സാധാരണയായി മല്‍സരിക്കാറുള്ളത്. മുന്‍തവണത്തേതു പോലെ സ്മൃതി ഇറാനിയെ ബിജെപി ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍