കേരളം

വയനാട്ടിലെ സിപിഎമ്മിനെ ' എലി മാളമാക്കി ' കെ ടി ജലീല്‍; സെല്‍ഫ് ട്രോളടിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്


യനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ട്രോളുമായി ഇറങ്ങിയ മന്ത്രി കെ ടി ജലീലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. 'പുലിയെ പിടിക്കാന്‍ എലിമാളത്തില്‍ എത്തിയ  രാഹുല്‍ ജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണെ'ന്നുമായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

ഇതേ പോസ്റ്റില്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളിയോട് രാഹുല്‍ ഗാന്ധിയെ ഉപമിച്ചും മന്ത്രി മീം  പോസ്റ്റ്  ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ' ശ്ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിപ്പിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഹിന്ദിക്കാര്‍ക്ക് എന്താണ് കുഴപ്പമെന്നും നിങ്ങള്‍ ഈ സംസ്ഥാനത്തെ മന്ത്രിയല്ലേ, ഇവിടെ വന്ന് ജോലി ചെയ്യുന്നവരെല്ലാം മോശക്കാരാണോ എന്നുമെല്ലാം ചിലര്‍ ചോദിക്കുന്നുണ്ട്. എന്തായാലും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ട്രോളാന്‍ ശ്രമിച്ച് സെല്‍ഫ് ട്രോളായ അവസ്ഥയിലാണ് മന്ത്രിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പറയുന്നത്.

ഇതിലൂടെ വെളിപ്പെടുന്നത് മന്ത്രിയുടെ മനോഭാവം തന്നെയാണെന്നും പരാജയഭീതി കൊണ്ടാണ് സ്വന്തം പാര്‍ട്ടിയെ എലിമാളമാക്കുന്നത് എന്ന കമന്റുകളും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥികളെയും ഇത്രയും വിലയിടിച്ച് കാണരുതെന്നും ചിലര്‍ മന്ത്രിക്ക് 'ഉപദേശ' വും നല്‍കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''