കേരളം

വയനാട്ടിൽ രാഹുൽ ​ഗാന്ധി; സിപിഎമ്മിനും ബിജെപിക്കും ഒരേവാദമെന്ന് വിടി ബൽറാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ സംഘപരിവാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയാണ് സിപിഎമ്മിനുള്ളതെന്ന് വിടി ബല്‍റാം എംഎല്‍എ. ബിജെപിയും സിപിഎമ്മും നടത്തുന്നത് കള്ളപ്രചാരണങ്ങളാണെന്നും ബല്‍റാം ആരോപിച്ചു. വിടി ബല്‍റാമാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കെ ഇന്ത്യയുടെ പ്രതിനിധികൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപെടുത്തും. രാഹുല്‍ മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്‍റെ മണ്ണാണ് എന്ന വിടി ബല്‍റാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയിലെത്തിച്ചത്. ഈ മാസം 18നാണ് വിടി ബല്‍റാം ഈ പോസ്റ്റിട്ടത്. ഉത്തരേന്ത്യയാണ് ഇന്ത്യ എന്ന സംഘ്പരിവാര്‍ വാദം പൊളിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാര്‍ഥിത്യം സഹായിക്കുമെന്നാണ് ബല്‍റാം പറയുന്നു.

വിടി ബല്‍റാം തുടങ്ങിവെച്ച ആശയം ദേശീയതലത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വിടി ബല്‍റാം ഉള്‍പെടെയുള്ള കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥനാര്‍ഥിയാക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ