കേരളം

ഈ ജില്ലകളിൽ ഇന്ന് ചൂട് നാല് ഡി​ഗ്രി വരെ ഉയരും; ജാ​​ഗ്രതാ നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടുത്ത ചൂടിലുരുകുന്ന കേരളത്തിലെ ചില ജില്ലകളിൽ ഇന്ന് നാല് ഡി​ഗ്രി വരെ ചൂട് കൂടും. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നു നാല് ഡിഗ്രി വരെ ചൂട് ഉയരാനിടയുള്ളത്. നാളെയും മറ്റന്നാളും മൂന്ന് ഡിഗ്രി വരെ കൂടും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു മുതൽ 28 വരെ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

രേഖപ്പെടുത്തുന്ന ചൂടിനു പുറമേ അനുഭവപ്പെടുന്ന ചൂട് ആയ താപ തീവ്രത ഇന്നു കേരളത്തിലെ മിക്ക ജില്ലകളിലും 50 കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇന്നലെ പാലക്കാട് മേഖലയിൽ മാത്രമാണ് 50നു മുകളിൽ താപ സൂചിക പ്രവചിച്ചിരുന്നതെങ്കിൽ ഇന്ന് കൊല്ലം മുതൽ കോഴിക്കോട് വരെ 50ന് മുകളിലെത്തും. പാലക്കാട്, തൃശൂർ മേഖലകളിൽ ഇത് 54നും മുകളിലെത്തുമെന്നും ആശങ്കയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി