കേരളം

'സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ മന്ത്രി!' : വി ടി ബൽറാം

സമകാലിക മലയാളം ഡെസ്ക്

യനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരിഹാസവുമായി രം​ഗത്തെത്തിയ മന്ത്രി കെ ടി ജലീലിനെതിരെ വി ടി ബൽറാം എംഎൽഎ. 'പുലിയെ പിടിക്കാന്‍ എലിമാളത്തില്‍ എത്തിയ  രാഹുല്‍ ജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണെ'ന്നുമായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് ബൽറാം രം​ഗത്തെത്തിയത്. 

ഇതേ പോസ്റ്റില്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളിയോട് രാഹുല്‍ ഗാന്ധിയെ ഉപമിച്ചും മന്ത്രി മീം  പോസ്റ്റ്  ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ' ശ്ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിപ്പിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഹിന്ദിക്കാര്‍ക്ക് എന്താണ് കുഴപ്പമെന്നും നിങ്ങള്‍ ഈ സംസ്ഥാനത്തെ മന്ത്രിയല്ലേ, ഇവിടെ വന്ന് ജോലി ചെയ്യുന്നവരെല്ലാം മോശക്കാരാണോ എന്നുമെല്ലാം ചിലര്‍ ചോദിച്ചിരുന്നു.

ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


ചുരുക്കിപ്പറഞ്ഞാൽ സംഘ് പരിവാർ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയെ പേടിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് പിൻമാറണമെന്ന്!

സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി!

ഇത് എൽഡിഎഫിന്റെ ഔദ്യോഗികമായ അഭിപ്രായം ആണോ എന്ന് ഇനി വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. എൽഡിഎഫ് കൺവീനറുടെ കാര്യം ഏതായാലും ചോദിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്