കേരളം

കൊടുംചൂടില്‍ വെന്ത് കേരളം ; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, ജാ​ഗ്രത തുടരാൻ നിർദ്ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിൽ ഒരു മരണം കൂടി. കെടാമം​ഗലം സ്വദേശി വേണു(50) ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ. രാവിലെ മത്സ്യബന്ധനത്തിന് പോയ വേണു അവിടെ വച്ചാണ് കുഴഞ്ഞ് വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതോടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം നാലായി. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 50 ലേറെപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പലർക്കും വെയിലേറ്റുള്ള ചുവന്ന പാടുകൾ ഉണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ചൊവ്വാഴ്ച കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്താകെ അമ്പതോളം പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ടുപേർക്ക് സൂര്യാഘാതമുണ്ടായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ശേഷിക്കുന്നവർക്ക് കടുത്ത വെയിലിൽ പൊള്ളലേറ്റതാണ്. ഇതിനുപുറമേ 23 പേർക്ക് ചൂടടിച്ച് ശരീരത്തിൽ ചുവന്നപാടുകൾ (ഹീറ്റ് റാഷ്) ഉണ്ടായി. എറണാകുളത്താണ് രണ്ടുപേർക്ക് സൂര്യാഘാതമുണ്ടായത്.

 ആലപ്പുഴയിൽ ഒമ്പത് പേരും എറണാകുളം, കോട്ടയം ജില്ലകളിൽ ഏഴുപേർക്കും കോഴിക്കോട് ആറ്, പാലക്കാട് നാല് പേർക്കും പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട്ട് നാലുപേർക്കും കൊല്ലത്ത് മൂന്നുപേർക്കും കണ്ണൂരും മലപ്പുറത്തും ഇടുക്കിയിലും രണ്ടുപേർക്കുവീതവും വെയിലിൽ പൊള്ളലേറ്റു. തിരുവനന്തപുരത്ത് മൂന്നുപേർക്കും തൃശ്ശൂർ, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ ഒരോരുത്തർക്കും പൊള്ളലേറ്റതായി ആരോ​ഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

നാളെ വൈകുന്നരം വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ താപനില രണ്ട് ഡിഗ്രി കൂടി ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സൂര്യാഘാതത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത