കേരളം

ബിഡിജെഎസില്‍ ഇരട്ടനീതി, യോജിക്കാനാവില്ല; അക്കീരമണ്‍ പാര്‍ട്ടി വിടുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബിഡിജെഎസ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. പാര്‍ട്ടിയില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം, ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടിനോട് യോജിക്കാനാവില്ല. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്നും അക്കീരമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 

യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ആരോടും ശത്രുതയില്ല. ഹൈന്ദവ ഐക്യമാണ് ലക്ഷ്യമെന്നും അക്കീരമണ്‍  പറഞ്ഞു.

2016ല്‍ ബിഡിജെഎസ് രൂപീകരണം മുതല്‍ പാര്‍ട്ടിയില്‍ സജീവമായിരുന്ന അക്കീരമണ്‍ തിരുവല്ലയില്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. നിലവില്‍ യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍