കേരളം

രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ മാറ്റം സംഭവിച്ചോ?; വയനാട്ടില്‍ എതിരാളികളില്ലാത്തതിന്റെ പ്രശ്‌നമുണ്ട്, പരിഹാസവുമായി കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് കേരളത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണല്ലോ ഉത്തര്‍പ്രദേശ്, അവിടെ ഒരു മാറ്റവും സംഭവിച്ചില്ലല്ലോ, രണ്ടിടത്തല്ലേയുള്ളുവെന്നും കാനം പറഞ്ഞു. എതിരാളി ഇല്ലാത്തതിന്റെ പ്രശ്‌നം ഞങ്ങള്‍ക്കുണ്ട്. നാലാംതീയതി വരെ സമയമുണ്ട്, അതിനിടയില്‍ ആകുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടം പ്രതനിധികളുമായി എംഎന്‍ സ്മാരകത്തില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാള്‍ മാതൃകയില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നായി പ്രവര്‍ത്തിക്കും എന്നാണ് സിപിഐയുടെ പ്രതീക്ഷയെന്നും തങ്ങള്‍ ഈ ആവശ്യം നേരത്തെ മുന്നോട്ടുവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു